കൊച്ചി: പ്രവാസി ഇന്ത്യന്‍ (എന്‍ആര്‍ഐ) ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, അവരുടെ ബാങ്കിംഗ്, നിക്ഷേപം, പണമടയ്ക്കല്‍ ആവശ്യകതകളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നേടുക എന്നീ ലക്ഷ്യങ്ങളോടെ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോണിന്റെ നേതൃത്വത്തില്‍ എന്‍ആര്‍ഐ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.
സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോളിന്റെയും ഡെപ്യൂട്ടി സോണല്‍ മാനേജര്‍ എസ്. നടരാജന്റെയും മേല്‍നോട്ടത്തിലായിരുന്നു പരിപാടി. എന്‍ആര്‍ഐ നിക്ഷേപപദ്ധതികള്‍, പണമടയ്ക്കല്‍ സേവനങ്ങള്‍, ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമുകള്, ഭവന, വിദ്യാഭ്യാസവായ്പകള്‍, നിക്ഷേപ ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പങ്കാളികളുമായി ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ചീഫ് മാനേജര്‍മാരായ എന്‍. ആശ, സോമേന്ദ്ര സിംഗ് എന്നിവരും പങ്കെടുത്തു.